കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് വീണ് നാവികർക്ക് ദാരുണാന്ത്യം

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ ഹാങ്ങറിന്‍റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ ഇരുവരെയും രക്ഷിക്കാനായില്ല. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നാവികസേനാ ആസ്ഥാനത്തിന് അകത്ത് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























