കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കിനു തീയിട്ടു

ചെറുപുഴ പാടിയോട്ടുചാലില്‍ ബിജെപി പ്രവര്‍ത്തകന്റെ ബൈക്കിനു തീയിട്ടു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കിനായിരുന്നു തീയിട്ടത്. ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയംഗം പാടിയോട്ടുചാല്‍ പട്ടുവം റോഡിലെ ടി.പി. മാധവന്റെ മകന്‍ അഭിനേഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിനാണു തീയിട്ടത്.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. ശബ്ദംകേട്ടു വീട്ടുകാര്‍ ഉണര്‍ന്നു ബൈക്കിന്റെ തീയണച്ചതിനാല്‍ സമീപത്തുണ്ടായിരുന്ന കാര്‍ അഗ്‌നിക്കിരയായില്ല. ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
"
https://www.facebook.com/Malayalivartha


























