എന്‍.എസ്.എസ്.ക്യാമ്പിനിടെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

എന്‍.എസ്.എസ്.ക്യാമ്പിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു.നടുവട്ടം ഗവ. ജനത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വിളയൂര്‍ നിമ്മിണികുളം സ്വദേശി റിസ്‌വാന്‍ ആണ് നരിപ്പറമ്പ് സ്‌കൂളിനു സമീപമുള്ള കുളത്തില്‍ വ്യാഴാഴ്ച രാവിലെ മുങ്ങിമരിച്ചത്.
ക്യാമ്പംഗങ്ങള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് വിദ്യാര്‍ഥി മുങ്ങുകയായിരുന്നുവെന്നാണറിയുന്നത്. അപകടമാണെന്നറിഞ്ഞപ്പോള്‍ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ.യു.പി.സ്‌കൂളില്‍ നടന്നു വന്ന ക്യാമ്പ് പിരിച്ചുവിട്ടു.
"
https://www.facebook.com/Malayalivartha























