കിണറ്റിലെ വെള്ളം വലിയ ശബ്ദത്തോടെ തിളച്ചു പൊങ്ങി...

മാറനാട് ഒരു വീട്ടിലെ കിണര്‍ വെള്ളം തിളച്ചു പൊങ്ങിയത് പരിഭ്രാന്തി പരത്തി.
ശശി വിലാസത്തില്‍ ശശീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ രാവിലെ 11 മണി മുതല്‍ അര മണിക്കൂറോളം നേരം വെള്ളം തിളയ്ക്കുന്നതു പോലെ പതഞ്ഞ് ഉയര്‍ന്നത്. വലിയ ശബ്ദത്തോടെ ആയിരുന്നു തുടക്കം.
കോണ്‍ക്രീറ്റ് തൊടികള്‍ ഇറക്കിയ കിണറ്റില്‍ 5 തൊടി വെള്ളം ഉയര്‍ന്നു.
തിളയ്ക്കുന്നതു പോലെയുള്ള പ്രതിഭാസം പിന്നീടു നിലച്ചെങ്കിലും ഉപരിതലത്തില്‍ പത ഉയരുന്നതും ഓളം തല്ലുന്നതും ഏറെ നേരം തുടര്‍ന്നു.
വെള്ളം കോരി നോക്കിയപ്പോള്‍ ചെളി കലങ്ങിയ വെള്ളമാണ് ലഭിച്ചത്. കാരണം അറിയാതെ ഉഴറുകയാണ് വീട്ടുകാര്‍. വെള്ളം ഉപയോഗിക്കാമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.
https://www.facebook.com/Malayalivartha


























