അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ജനുവരി 14ന് മുഖ്യമന്ത്രി നിര്‍വഹിക്കും

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ജനുവരി 14ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വട്ടവട കൊട്ടാക്കമ്പൂരില്‍ നിര്‍മിച്ച വീടിനുസമീപം രാവിലെ പത്തിനു ശേഷമാണ് ചടങ്ങുകള്‍ നടക്കുക. പാര്‍ട്ടി സ്വരൂപിച്ച കുടുംബസഹായനിധിയും ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറും.
വീടിന്റെ മുറ്റത്ത് ടൈലുകള്‍ പാകുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. വട്ടവടകൊട്ടാക്കമ്പൂര്‍ റോഡില്‍ സി.പി.എം. വിലകൊടുത്തുവാങ്ങിയ ഭൂമിയിലാണ് 1256 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടു നിര്‍മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ കല്ലിടീല്‍കര്‍മം നിര്‍വഹിച്ചത്. ജൂലായ് രണ്ടിനാണ്, എസ്.എഫ്.ഐ.നേതാവും മഹാരാജാസ് കോളേജിലെ ബിരുദവിദ്യാര്‍ഥിയുമായിരുന്ന അഭിമന്യു കുത്തേറ്റുമരിച്ചത്.
"
https://www.facebook.com/Malayalivartha























