കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാത ബൈപാസിലെ രണ്ടു മേല്‍പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാത ബൈപാസിലെ രണ്ടു മേല്‍പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു കോഴിക്കോടിന് കിഴക്ക് ദേശീയപാതയില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് തൊണ്ടയാട് മേല്‍പാലത്തിനും രാമനാട്ടുകര മേല്‍പാലത്തിനും ഡിസ്ട്രിക്ട് ഫ്‌ലാഗ്ഷിപ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം.
ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി പി.കെ ശശീന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം തൊണ്ടയാട് മേല്‍പ്പാലത്തിലുടെ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിച്ചു.
https://www.facebook.com/Malayalivartha

























