ഡോ. ജി. രാമചന്ദ്രന്‍നായര്‍ അന്തരിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം പ്രസിഡന്റായ ഡോ. അനുപമയുടെ പിതാവും മുന്‍ റൂറല്‍ ഡെവലപ്‌മെന്റ് ജോ. കമ്മീഷണറുമായ അടൂര്‍ കുളങ്ങര ഡോ. ജി. രാമചന്ദ്രന്‍നായര്‍ (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ശ്രീചിത്രയില്‍ വച്ചായിരുന്നു അന്ത്യം. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ രാമചന്ദ്രന്‍ നായര്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്, വൈസ്‌മെന്‍ റീജിയണല്‍ ഡയറക്ടര്‍ തുടങ്ങിയ വിവിധ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് അടൂരിലെ സ്വവസതിയില്‍ നടക്കും.
കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥയായ മിനി, ഐ.എം.എ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റും പ്രാണ്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായ അനുപമ എന്നിവരാണ് മക്കള്‍. മരുമക്കള്‍ ജയകുമാര്‍, ഡോ. ആര്‍.സി. ശ്രീകുമാര്‍. ഡോ. ജി. രാമചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ ഐ.എം.എ. അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha

























