മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് സ്പിരിറ്റ് റോഡിലേക്ക് ഒഴുകി.... പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

വളാഞ്ചേരി വട്ടപ്പാറ വളവില്‍ ടാങ്കര്‍ മറിഞ്ഞ് സ്പിരിറ്റ് റോഡിലേക്ക് ഒഴുകി. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് സ്പിരിറ്റ് നിര്‍വീര്യമാക്കി അപകട സാധ്യത ഇല്ലാതാക്കിയത് പരിക്കേറ്റ ടാങ്കര്‍ ഡ്രൈവറെ വളാഞ്ചേപരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വളാഞ്ചേരിക്കടുത്ത് സ്ഥിരം അപകട മേഖലയാണ് വട്ടപ്പാറ വളവ്. സെപ്തംബര്‍ മാസവും ഇവിടെ ടാങ്കര്‍ മറിഞ്ഞിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. മഹാരാഷ്ട്രയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha

























