യൂഡിഎഫ് വനിതാ സംഗമം ഇന്ന്

സംസ്ഥാനത്തുടനീളമായി യൂഡിഎഫ് സംഘടിപ്പിക്കുന്ന വനിതാ സംഗമം ഇന്ന് . വനിതാമതിലിനും അയ്യപ്പ ജ്യോതിക്കും ബദലായിയാണ് എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് വനിതാ സംഗമം സംഘടിപ്പിക്കുന്നത്.സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം നിർവ്വഹിക്കും. ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരെയാണ് യുഡിഎഫിന്‍റെ മതേതര വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു. ഇതിനുപുറമേ, വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും.
നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ എന്ന പേരിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന മതിലിനെതിരെ വൻ വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ ഇതിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്ന ആക്ഷേപണവും ഉയര്‍ന്നിരുന്നു.
സംസ്ഥാന വ്യാപകമായി വനിതാ മതിലിന്‍റെ പേരില്‍ നിർബന്ധിത പിരിവും ഭീഷണിയും നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു .
https://www.facebook.com/Malayalivartha

























