വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വായ്പ നിഷേധിക്കില്ലെന്ന് ധനമന്ത്രി

വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വായ്പ നിഷേധിക്കില്ലെന്ന് ധനമന്ത്രി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വായ്പ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഐസക് വ്യക്തമാക്കി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വായ്പ നല്‍കുന്നത് ബാങ്കുകളാണ്. വായ്പ നിഷേധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവില്ല. വനിതാമതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല.
വ്യാജ ആരോപണങ്ങള്‍ മതിലിനെതിരെ ഉന്നയിക്കുന്നവര്‍ നവോത്ഥാന മുന്നേറ്റങ്ങളെ പിന്നോട്ടടിപ്പിക്കുന്നവരാണെന്നും ഐസക് ആരോപിച്ചു. വനിതാമതിലില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് വായ്പ നല്‍കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. മതിലിനായി നിര്‍ബന്ധിത പിരിവ് നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഐസക് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























