മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ഡിജിപി

മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മികച്ച ഉദ്യോഗസ്ഥന്‍മാരെ ഇതിനായി നിയമിച്ച് കഴിഞ്ഞു. നിയമം നടപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഞായറാഴ്ചയാണ് ശബരിമല നട തുറക്കുന്നത്.
മണ്ഡല തീര്‍ത്ഥാടനകാലത്ത് ദര്‍ശനത്തിനായി യുവതികള്‍ എത്തിയിരുന്നുവെങ്കിലും പ്രതിഷേധം മൂലം പിന്‍വാങ്ങിയിരുന്നു. മനിതി സംഘം ദര്‍ശനത്തിനെത്തിയപ്പോള്‍ ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























