കേരളത്തിലേയ്ക്ക് തിരിച്ചുവരുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കുമ്മനത്തിന്റെ മാസ് ഡയലോഗ് "സ്വാമി ശരണം"

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനോട് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സ്വാമി ശരണം എന്ന് മറുപടി നല്‍കി ഞെട്ടിച്ച് കുമ്മനം. കാലടിയില്‍ ശ്രീശങ്കര സ്കൂള്‍ ഒഫ് അഡ്വാന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ പ്രതികരണം.
പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തിലും കുമ്മനം പരോക്ഷമായി പരാമര്‍ശിച്ചു. നാം പരമ്ബരാഗതമായി പിന്തുടരുന്ന വിശ്വാസ പ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ പരാമര്‍ശം. മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ സജീവരാഷ്ട്രീയത്തില്‍ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും ബി.ജെ.പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്.
ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറുകയാണ്. എന്നാല്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനത്ത് തുടരുന്നതിനോടാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. അതേസമയം, അണികളുടെ വികാരം ഉള്‍ക്കൊണ്ട് ആര്‍.എസ്.എസ്. നിലപാട് സ്വീകരിച്ചാല്‍ കുമ്മനം കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha


























