Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് മടിയിലിരുത്തി സെൻകുമാർ; കേരളത്തിൽ ഏറ്റവുമധികം ഫോൺചോർത്തലുകൾ നടന്നത് റ്റി.പി. സെൻകുമാർ ഇന്റലിജൻസ് മേധാവിയായിരുന്ന കാലത്താണെന്ന് സി പി എം നേതാക്കൾ

29 DECEMBER 2018 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിൽ ഏറ്റവുമധികം ഫോൺചോർത്തലുകൾ നടന്നത് റ്റി.പി. സെൻകുമാർ ഇന്റലിജൻസ് മേധാവിയായിരുന്ന കാലത്താണെന്ന് സി പി എം നേതാക്കൾ. ഇക്കാര്യം തുറന്നു പറയാൻ തയ്യാറെടുക്കുകയാണ് പാർട്ടി. സംസ്ഥാന പോലീസിന്റെ തലപ്പത്തുണ്ടായിരുന്നവർക്ക് എല്ലാം അറിയാവുന്നതാണ് ഇക്കാര്യം. അതേ സെൻകുമാർ തന്നെയാണ് ഇപ്പോൾ കോടിയേരിക്കും ജേക്കബ് പുന്നൂസിനുമെതിരെ രംഗത്തെത്തിയത്.

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഫോൺ ചോർത്തൽ ഒരു കലയായി വികസിച്ചിരുന്നില്ല. തീവ്രവാദികളുടെയും ദേശവിരുദ്ധ ശക്തികളുടെയും ഫോൺ ചോർത്തുന്ന പതിവ് അക്കാലത്ത് ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്ന നടപടി അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നില്ല. തുടർന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്തും ഇതായിരുന്നു അവസ്ഥ. എന്നാൽ കേസിൽ കുരുങ്ങി ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ ചിത്രം മാറി.

തിരുവഞ്ചൂർ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാവുകയും തിരുവഞ്ചൂരിനെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടി തന്നെ ഫോൺ ചോർത്തൽ ആരംഭിക്കുകയും ചെയ്തു. ഒന്നോ രണ്ടോ സീറ്റിന്റെ പിൻബലത്തിൽ തുടർന്ന സർക്കാരിനെ നിലനിർത്തുക എന്ന ലക്ഷ്യം കൂടി ഉമ്മൻ ചാണ്ടിയുടെ ഫോൺ ചോർത്തലിന് പിന്നിലുണ്ടായിരുന്നു.

റ്റി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വെളിപ്പെട്ടത് ഫോൺ ചോർത്തൽ വഴിയാണെന്നത് പരസ്യമായ രഹസ്യമാണ്. ഒരു പ്രാദേശിക നേതാവ് ആയിരുന്ന റ്റി.പി യുടെ കൊലപാതകം കേരളത്തിൽ കത്തി കയറിയത് അതിലെ രാഷ്ട്രീയ ബന്ധം ആദ്യം മനസിലായതു കൊണ്ടു തന്നെയാണ്. കൊലപാതകം നടന്ന രാത്രി തന്നെ ഇതിൽ സി പി എമ്മിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നു മന്ത്രിമാർ മനസിലാക്കിയത് രാത്രി തന്നെ ചോർത്തി കിട്ടിയ ഫോൺ വഴിയാണെന്ന്‌ അന്ന് സർവീസിലുണ്ടായിരുന്നവർ പറയും. കേരളത്തിലെ ഏറെ പ്രധാനപ്പെട്ട നേതാവിന് റ്റി.പി. വധവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് സെൻകുമാറിന്റെ കൈയിൽ ഉണ്ടെന്ന് അക്കാലത്ത് പറഞ്ഞു കേട്ടിരുന്നു. അക്കാരണത്താലാണ് സെൻകുമാർ പിണറായിക്ക് അനഭിമതായതെന്നും പ്രചരണം അക്കാലത്ത് ഉണ്ടായിരുന്നു. അത് ശരിയാണെന്ന് പറയപ്പെടുന്നു.

അഴിമതി കേസിൽ കുരുക്കി ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയെ രാജിവയ്പ്പിച്ച വിവാദത്തിന് പിന്നിലും ഫോൺ ചോർത്തൽ ആരോപണം നിഴലിക്കുന്നുണ്ട്. ആടി നിന്ന മന്ത്രിസഭയെ മന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചതാണ് അഴിമതി ആരോപണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മന്ത്രിയുടെയും അദ്ദേഹത്തിന് വേണ്ടപ്പെട്ടവരുടെയും ഫോണുകൾ അക്കാലത്ത് വ്യാപകമായി ചോർത്തിയിരുന്നുവെന്നാണ് ആരോപണം. സെൻകുമാറിനെയാണ് ആ മന്ത്രിയും സംശയിച്ചത്.

രമേശ് ചെന്നിത്തലയും ജി. സുകുമാരൻ നായരും തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി അക്കാലത്ത് ആരോപണം ഉന്നയിച്ചു.ചെന്നിത്തലയെയും മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ചാണ്ടിക്ക് ഭയമായിരുന്നു. അതാണ് ഇവരുടെ ഫോണുകൾ ചോർത്താനുള്ള പ്രധാന കാരണം. സുകുമാരൻ നായരും ചെന്നിത്തലയും ചേർന്ന് തന്നെ അട്ടിമറിക്കുമെന്ന് ഉമ്മൻ ചാണ്ടി അവസാനം വരെയും കരുതി. അതിൽ നിന്ന് ഒരു മുൻകരുതലായാണ് അദ്ദേഹം ഫോൺ ചോർത്തിയിരുന്നത്.

സോളാർ ആരോപണ വേളയിലും വ്യാപകമായി ഫോൺ ചോർത്തിയിരുന്നു. മല്ലേലിൽ ശ്രീധരൻ നായരെ രംഗത്ത് ഇറക്കിയത് ചെന്നിത്തലയാണെന്ന പ്രചരണമുണ്ടായ സമയത്തായിരുന്നു വ്യാപക ഫോൺ ചോർത്തൽ. യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ഇക്കാലത്ത് ഫോൺ ചോർത്തിയിരുന്നതെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതെല്ലാം സെൻകുമാറിന്റെ തലയിൽ വന്ന് പതിക്കുകയായിരുന്ന , അദ്ദേഹം അറിഞ്ഞാലും ഇല്ലെങ്കിലും.

ഏതായാലും വേലിയിൽ കിടന്ന പാമ്പിനെ എടുത്താണ് സെൻകുമാർ തോളത്ത് വച്ചത്. കാണാൻ പോകുന്ന പൂരം കണ്ടു തന്നെ തീർക്കാം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends