വിവാഹ ദിവസം വധുവിന്റെ വീട്ടില്‍ നടന്ന ഗാനമേളയ്‌ക്കിടെ വരന്റെ സുഹൃത്തുക്കൾക്ക് മൈക്ക് വേണമെന്ന് ആവശ്യം; മൈക്ക് ഓപ്പറേറ്റർ ആവശ്യം അഗീകരിക്കാതെ വന്നതോടെ സുഹൃത്തുക്കളുടെ എട്ടിന്റെ പണി...

വിവാഹ ദിവസം വധുവിന്റെ വീട്ടില്‍ വരന്റെ സുഹൃത്തുക്കളുടെ അഴിഞ്ഞാട്ടം. സുഹൃത്തുക്കൾ ഉന്നയിച്ച ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രകോപിതരായ യുവാക്കള്‍ അക്രമം നടത്തിയത്. ഉപ്പളയ്ക്കു സമീപത്തെ ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന വിവാഹത്തിനിടെയാണ് പ്രശ്‌നങ്ങള്‍ അരങ്ങേറിയത്.
സ്റ്റേജില്‍ ഗാനമേള നടന്നുകൊണ്ടിരിക്കെ വരന്റെ സുഹൃത്തുക്കള്‍ മൈക്ക് ഓപ്പറേറ്ററോട് തങ്ങള്‍ക്ക് മൈക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്‌റ്റേജില്‍ പാട്ട് പാടിക്കൊണ്ടിരിക്കുകയാണെന്നും മൈക്ക് നല്‍കാന്‍ സാധിക്കില്ലെന്നും അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. തുടർന്ന് വധുവിന്റെ വീട്ടില്‍ ഗാനമേളയ്ക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ് സംഘം തകര്‍ത്തു. പിന്നീട് കൈയ്യാങ്കളിയും നടന്നു. മൈക്ക് തകര്‍ത്തതിനെ തുടര്‍ന്ന് 25,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. മണിക്കൂറുകളോളം കല്യാണവീട്ടില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വിവരമറിഞ്ഞ് പോലീസെത്തി സ്ഥിതി ശാന്തമാക്കി.
https://www.facebook.com/Malayalivartha


























