Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്തെങ്ങും കീഴ്‌പ്പെടുത്താനാകില്ല... ഇന്ത്യകണ്ട ഏറ്റവും ചെലവേറിയ പ്രധാമന്ത്രിയായി നരേന്ദ്രമോഡി മാറുമ്പോള്‍ വിദേശയാത്രയിലും റെക്കോഡ്; 92 പര്യടനങ്ങളിലൂടെ പൊടിപൊടിച്ചത് 2,021 കോടി രൂപ 

30 DECEMBER 2018 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര അദ്ദേഹത്തോളം തന്നെ പ്രശസ്തമാണ്. എന്നാല്‍ അതൊരു റെക്കാഡാകുമെന്ന് ഒരിക്കലും കരുതിയില്ല. മോദി നടത്തിയ വിദേശ യാത്രയുടെ ചെലവുകള്‍ കേന്ദ്രം തന്നെ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 2014ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശയാത്രയുടെ വ്യക്തമായ കണക്കാണ് വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ദിരാ ഗാന്ധി നേടിയെടുത്ത റെക്കോര്‍ഡിനരികെ എത്തിയിരിക്കുകയാണ് വെറു അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് നാലുവര്‍ഷവും 7 മാസങ്ങളും പിന്നിട്ടിരിക്കുകയാണ്. ഇക്കാലയളവില്‍ 92 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചിരിക്കുന്നത്. ആവര്‍ത്തിച്ചുള്ള സന്ദര്‍ശനം ഉള്‍പ്പെടെയാണ് കണക്ക്. 2009ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നത് മുതല്‍ 2018ല്‍ വരെ രാജ്യത്തെ പ്രധാനമന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങളുടെ വിശദാംശങ്ങളാണ് വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.

ഏറ്റവും അധികം വിദേശ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് ഇന്ദിരാ ഗാന്ധിക്കാണ് സ്വന്തം. 15 വര്‍ഷങ്ങള്‍ കൊണ്ട് 113 രാഷ്ട്രങ്ങളാണ് ഇന്ദിരാ ഗാന്ധി സന്ദര്‍ശിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ 93 വിദേശ സന്ദര്‍ശനങ്ങളാണ് നടത്തിയത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന റെക്കോര്‍ഡ് നരേന്ദ്ര മോദിക്ക് തന്നെയാണ്. 15 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്ദിരാ ഗാന്ധി 113 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയത്. മന്‍മോഹന്‍ സിംഗ് ആകട്ടെ 10 വര്‍ഷത്തിനുള്ളിലാണ് 93 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ചാല്‍ ഏറ്റവും കൂടുതല്‍ വിദേശ സന്ദര്‍ശനം നടത്തിയ രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് മോദിക്ക് സ്വന്തമാകും.

വിദേശ യാത്രകള്‍ക്ക് ഇത്രയധികം തുക ചെലവഴിച്ച പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും നരേന്ദ്ര മോദിക്ക് സ്വന്തമാണ്. 92 വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ഇതുവരെ ചിലവഴിച്ചത് 2,021 കോടി രൂപയാണ്. ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളുടെയും വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കും ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും മാത്രം ചിലവഴിച്ച തുകയാണിത്. പ്രധാനമന്ത്രിയുടെ താമസത്തിന്റെയും പരിചാരകരുടെ ചിലവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് വിദേശ സന്ദര്‍ശനത്തിനായി ചിലവഴിച്ചത് 1350 കോടി രൂപയാണ്. രസകരമായ മറ്റൊരു കാര്യം 2021 കോടി രൂപയ്ക്ക് നരേന്ദ്രമോദി 92 വിദേശ പര്യടനങ്ങള്‍ നടത്തിയപ്പോള്‍ 1350 കോടി രൂപയ്ക്ക് മന്‍മോഹന്‍ സിംഗ് 50 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയത്

പ്രധാനമന്ത്രി പദത്തിലെത്തി ആദ്യ വര്‍ഷത്തിനുള്ളില്‍ 24 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 2015 ഏപ്രിലിലെ 9 ദിനവിദേശ പര്യടനമായിരുന്നു ഏറ്റവും ചിലവേറിയ യാത്ര. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നി രാജ്യങ്ങളിലേക്ക് നടത്തിയ സന്ദര്‍ശനത്തില്‍ 31.25 കോടി രൂപയാണ് ചാര്‍ട്ടേഡ് ഫ്‌ലൈറ്റിനായി ചിലവഴിച്ചത്. മ്യാന്‍മാര്‍, ഫിജി, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി 22. 58 കോടി രൂപയും ചിലവഴിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ പ്രധാനമന്ത്രി വിദേശ യാത്രകള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട പ്രധാന പരിപാടികള്‍ വരും മാസങ്ങളില്‍ നടക്കാനില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് യാത്ര ഒഴിവാക്കുന്നതെന്നാണ് സൂചന.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തു വരുന്ന കാലത്ത് മോദിയുടെ ഈ ധൂര്‍ത്ത് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ജനങ്ങള്‍ ദാരിദ്ര്യത്തില്‍ മുങ്ങുമ്പോള്‍ എന്തിനാണ് ഇങ്ങനെ ധൂര്‍ത്തടിക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന കാലത്ത് മോഡിയ്‌ക്കെതിരെയുള്ള ശക്തമായ ആയുധം കൂടിയാണിത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends