മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കുട്ടികളുടെയും സ്ത്രീകളുടെയും സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാനായി പൊന്നാനിയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി.
റോഡിലൂടെ മുഖ്യമന്ത്രിയുടെ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് വഴിയരികിൽ കാത്തു നിന്ന നാലോളം പ്രവർത്തകർ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിക്കു പിന്നാലെയെത്തിയ ജലീലിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
https://www.facebook.com/Malayalivartha
























