മൂന്ന് രൂപയ്ക്ക് വാഴനാരും വാഴയുടെ പള്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍

മൂന്ന് രൂപയ്ക്ക് പാഡുകള്‍ വിപണിയിലെത്തുന്നു. വാഴനാരും വാഴയുടെ പള്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ച സാനിറ്ററി പാഡുകളാണ് വില്പനയ്ക്ക് എത്തുന്നത്. ഗുജറാത്തിലെ ശാശ്വത് എന്ന കര്‍ഷക കൂട്ടായ്മയാണ് നാപ്കിനുകള്‍ നിര്‍മ്മിക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പാഡുകള്‍ വിപണിയിലേക്കെത്തിക്കുന്നത്.
തൃശ്ശൂരില്‍ നടക്കുന്ന വൈഗ കൃഷിമേളയിലാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കര്‍ഷക കൂട്ടായ്മയ്ക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും നല്‍കുമെന്നറിയിച്ച് കഴിഞ്ഞു. 20അംഗങ്ങളാണ് നിലവില്‍ ശാശ്വത് കര്‍ഷക കൂട്ടായ്മയുടെ ഭാഗമായുള്ളത്. നാലുമാസമായി നാപ്കിന്‍ ഉത്പാദനം പുരോഗമിക്കുകയാണ്. വിലക്കുറവും ഭാരക്കുറവും കൂടുതല്‍ ആഗീരണ ശേഷിയുമാണ് ഇത്തരം പാഡുകളുടെ പ്രത്യേകത. നിലവില്‍ വിപണിയിലെ മറ്റു പാഡുകളേക്കാള്‍ മികച്ചതാണ് ഇവയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























