പുതുവത്സരം അടിച്ചു പൊളിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പോലീസിന്റെ പിടിവീഴും

പുതുവത്സരത്തോടനുബന്ധിച്ച് ആശംസകൾ നേർന്നും മുന്നറിയിപ്പു നൽകിയും കേരള പോലീസ്. സംസ്ഥാനത്തിന്റെ പല കോണുകളിലുമായി പുതുവത്സരാഘോഷം ഉള്ളതിനാൽ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
പ്രധാന സ്ഥലങ്ങളിലും നിരത്തുകളിലും ആഘോഷങ്ങള്‍ക്ക് ഭംഗം വരാത്ത വിധത്തില്‍ പോലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഘോഷ സ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുശടയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഇതിനുപുറമേ,മദ്യപിച്ച് വാഹനം ഓടിക്കുന്നതുള്‍പ്പെടെ എല്ലാ നിയമലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
ആഘോഷങ്ങള്‍ തടസ്സം കുടാതെ നടക്കുന്നതിനും സമാധാനപൂര്‍ണമാകുന്നതിനും വേണ്ടി പോലീസിന്റെ നടപടികളോട് സഹകരിക്കണമെന്ന് പൊതുജനങ്ങളോടും സംഘാടകരോടും പോലീസ് അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha


























