Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കേരളം പക്ഷിപ്പനിപ്പേടിയില്‍; ജനങ്ങള്‍ ഇറച്ചി ഉപേക്ഷിക്കുന്നു... ചിക്കന് വില കുത്തനെ കുറയും; ചില മുന്‍കരുതലുകള്‍ ഇതാ...

25 NOVEMBER 2014 10:23 AM IST
മലയാളി വാര്‍ത്ത.

കോട്ടയം ആലപ്പുഴ ഭാഗങ്ങളില്‍ കൂട്ടത്തോടെ ആയിരക്കണക്കിന് കോഴിയും താറാവുകളും ഉള്‍പ്പടെ ചത്തടിഞ്ഞതോടെ കേരളം ഭീതിയിലായി. പക്ഷിപ്പനി മൂലമാണ് വളര്‍ത്തു പക്ഷികള്‍ ചത്തടിയുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ ജില്ലകളില്‍ മാത്രം രണ്ടു ലക്ഷത്തോളം വളര്‍ത്തു പക്ഷികളാണ് ചത്തടിഞ്ഞത്. ഇതോടെ കേരളം കടുത്ത ആശങ്കയിലാണ്.

കേരളത്തില്‍ ഒരു നേരമെങ്കിലും ഇറച്ചിയോ മുട്ടയോ കഴിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ പക്ഷിപ്പനി കേരളത്തിന്റെ താളം തെറ്റിക്കും. പക്ഷിപ്പനിയെന്നു കേട്ടാലേ ചിക്കന്‍ ദീര്‍ഘ കാലം ഉപേക്ഷിക്കുന്ന ആള്‍ക്കാരാണ് നമ്മുടെ ഇടയില്‍. ആ നിലയ്ക്ക് ഭീതിയിലാണ് കേരളത്തിന്റെ മൃഗ സംരക്ഷണ മേഖലയും. എന്നാല്‍ നന്നായി പാചകം ചെയ്ത് കഴിച്ചാല്‍ പക്ഷിപ്പനി വരില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കേരളം ആശങ്കയിലായിരിക്കുന്ന ഈ സമയത്ത് പക്ഷിപ്പനിയെപ്പറ്റി കൂടുതലറിയാം.

എന്താണ് പക്ഷിപ്പനി?
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. പക്ഷിപ്പനി. (ഇംഗ്ലീഷ്: Avian flu, Bird flu) പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പടര്‍ന്നു പിടിക്കുന്ന ഈ രോഗം 2003 ല്‍ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്‌സോ വൈറസുകളില്‍ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാന്‍ കാരണം. കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളെയും മറ്റു പക്ഷികളെയും പക്ഷിപ്പനി ബാധിക്കും. 
ലക്ഷണങ്ങള്‍
തൂവലുകള്‍ അലങ്കോലപ്പെടുക, മുട്ടയുടെ എണ്ണം കുറയുക എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന പക്ഷിപ്പനി താരതമ്യേന അപകടരഹിതമാണ്. 
ഇറച്ചിക്കോഴികളെ ബാധിക്കുന്ന രണ്ടാമത്തെ ഇനം പക്ഷിപ്പനി മാരകവും അതിവേഗം പടരുന്നതുമാണ്. ഇത്തരം പനിബാധിച്ച കോഴികള്‍ 48 മണിക്കൂറിനകം ചാകും. 
രോഗ ലക്ഷണങ്ങള്‍ മനുഷ്യരില്‍
സാധാരണയായി പക്ഷികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വൈറസുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരില്‍ കടന്നു രോഗമുണ്ടാക്കുന്നു. പക്ഷികളുടെ വിസര്‍ജ്യവസ്തുക്കളില്‍നിന്നും ശരീരദ്രവങ്ങളില്‍നിന്നുമാണു രോഗം പകരുന്നത്.

സാധാരണ പനിയുടെ ലക്ഷണങ്ങളുമായി ആരംഭിക്കുന്ന അസുഖത്തെത്തുടര്‍ന്നു ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍, പേശിവേദന, തൊണ്ടവേദന, അവയവങ്ങള്‍ പ്രവര്‍ത്തിക്കാതാകുക തുടങ്ങിയവയുണ്ടാകാം. രോഗം വന്ന പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്താണ്. 
ചില മുന്‍കരുതലുകള്‍
വളര്‍ത്തു പക്ഷികളില്‍ എന്തെങ്കിലും രേഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടര്‍മാരെ വിവരം അറിയിക്കുക. മുന്‍കരുതല്‍ ഇല്ലാതെ രോഗം ബാധിച്ചവയെ കൊന്നാല്‍ രോഗം മനുഷ്യരിലേക്ക് വ്യാപിക്കാം. പക്ഷിപ്പനി ബാധിച്ച ജീവികളുടെ മാംസം, മുട്ട, കാഷ്ടം തുടങ്ങിയ വസ്തുക്കളോ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. 
പച്ചമുട്ട ഒഴിവാക്കുക
പക്ഷിയിറച്ചി, മുട്ട എന്നിവ എടുക്കുകയാണെങ്കില്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാതി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. 
ഇറച്ചി കഴിക്കാം, നന്നായി വേവിക്കുക
മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ എന്നിവ നന്നായി വേവിച്ച് കഴിക്കുക. രോഗബാധയുള്ള പ്രദേശങ്ങളില്‍ ഇറച്ചി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. രോഗബാധയുള്ള സ്ഥലങ്ങളില്‍ ഇവയുടെ ഇറച്ചി 70 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ പാകംചെയ്തു കഴിക്കാം. പകുതി പാകത്തിലുള്ള ഒരു ഇറച്ചി വിഭവവും കഴിക്കരുത്. മുട്ടത്തോടും മുട്ടയുടെ വെള്ളയും മഞ്ഞയും പക്ഷിപ്പനി വൈറസ് ബാധയില്‍ നിന്നു മുക്തമല്ല. ഫ്രിജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും പക്ഷിപ്പനി വൈറസ് നശിക്കില്ല. 
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഇവന്‍ എത്തുന്നത് പ്രധാനമായും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേയ്ക്ക് തെറിയ്ക്കുന്ന സ്രവങ്ങളില്‍ക്കൂടിയാണ്. 
എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends