പുതുവത്സരം പ്രമാണിച്ച് ഷാർജയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ്; എന്നാൽ ....

പുതുവശത്തോടനുബന്ധിച്ച് ഷാർജയിൽ വാഹനങ്ങൾക്ക് സൗജന്യമായി പാർക്കിങ് അനുവദിച്ചു. എന്നാൽ ചില പ്രധാന മേഖലകളിൽ സൗജന്യം ഉണ്ടായിരിക്കുന്നതല്ലയെന്ന് ഷാർജ ഗതാഗത വിഭാഗം അറിയിച്ചു.
റോളക്ക് സമീപത്തെ അൽ ഹിസൻ കോട്ട നിൽക്കുന്ന റോഡിെൻറ ഇരുവശങ്ങൾ, ഷാർജ കോർണീഷ് റോഡിെൻറ രണ്ട് കരകൾ, അൽ ഷുവൈഹീൻ റോഡ്, പക്ഷി–മൃഗ ചന്ത പ്രവർത്തിക്കുന്ന ഖയിസ് ബിൻ സാഅസ സ്ട്രീറ്റ്, അൽ മജാസ് ഒന്ന് (സെൻട്രൽ സൂക്ക് മേഖല), അൽ മജാസ് തടാകത്തിെൻറ മേഖലകൾ തുടങ്ങിയവ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളിലാണ് സൗജന്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ മേഖലകളിൽ പതിവ് പോലെ പരിശോധന വിഭാഗത്തിലെ ഉദ്യോഗസ്ഥരുണ്ടായിരിക്കുന്നതാണ്. സൗജന്യമാണെന്ന് കരുതി ഇവിടങ്ങളിലെങ്ങാനും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെങ്കിൽ പിഴ ഉറപ്പാണ്.
https://www.facebook.com/Malayalivartha


























