Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.കെ. ശൈലജ ടീച്ചര്‍ മുതല്‍ വൃന്ദ കാരാട്ട് വരെ... സംസ്ഥാനത്ത് ഇന്ന് ഉയരുന്ന വനിതാ മതില്‍ ചരിത്ര സംഭവമാക്കാന്‍ പാര്‍ട്ടിക്കാര്‍; ചിട്ടയായ ഒരുക്കങ്ങളോടെ സര്‍ക്കാരിന് കരുത്തേകാന്‍ പാര്‍ട്ടിയുടെ അഭിമാനപ്പോരാട്ടമാണ് വനിതാ മതില്‍; കാസര്‍കോട്നിന്ന് തിരുവനന്തപുരം വെള്ളയമ്പലം വരെ നീളുന്ന മതിലിന്റെ വിശേഷങ്ങള്‍ 

01 JANUARY 2019 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ മതില്‍ കെട്ടിപ്പൊക്കാനുള്ള ആവേശത്തിലാണ് പാര്‍ട്ടിക്കാരും വിവിധ സംഘടനകളും. വനിതാമതിലിന്റെ ആദ്യകണ്ണിയാവുന്നത് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ്. സിപിഎം നോതാവ് ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. 

സ്ത്രീ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതു വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും വനിതാമതില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണു വനിതാമതില്‍. ആചാരങ്ങള്‍ പലതും മാറ്റിതന്നെയാണ് നവോത്ഥാന കേരളം മുന്നോട്ട് പോന്നിട്ടുള്ളത്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചേരുന്നത്. കാലിക്കടവ് വരെ 44 കിലോമീറ്ററാണ് കാസര്‍കോട് ജില്ലയില്‍ മതില്‍ ഉയരുക. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കും. ബൃന്ദാ കാരാട്ട് തിരുവനന്തപുരം വെള്ളയമ്പലത്താണ് മതിലിന്റെ ഭാഗമാവുക. ആദിവാസി സാമൂഹികപ്രവര്‍ത്തക സി കെ ജാനു കുളപ്പുള്ളിയില്‍ പങ്കെടുക്കും. പി കൃഷ്ണപിള്ളയുടെ സഹോദരിയുടെ കൊച്ചുമകള്‍ ശ്രീലക്ഷ്മി ആലപ്പുഴയില്‍ മതിലില്‍ പങ്കാളിയാവും. വയലാറിന്റെ മകള്‍ ബി സിന്ധുവും മകള്‍ എസ് മീനാക്ഷിയും ചാലക്കുടിയില്‍ പങ്കെടുക്കും. വയലാറിന്റെ മറ്റൊരു ചെറുമകള്‍ രേവതി സി വര്‍മയും മതിലില്‍ അണിനിരക്കും. സുശീലാ ഗോപാലന്റെ സഹോദരിയും ചീരപ്പന്‍ചിറ കുടുംബാംഗവുമായ സരോജിനി മാരാരിക്കുളത്ത് അണിചേരും.

കണ്ണൂരില്‍ കാലിക്കടവ് മുതല്‍ മാഹിവരെ 82 കിലോമീറ്ററാണ് മതില്‍. ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ എന്നിവര്‍ കണ്ണൂരില്‍ കണ്ണിയാവും. മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ കണ്ണൂരിലെ യോഗത്തില്‍ പങ്കെടുക്കും. കോഴിക്കോട് അഴിയൂര്‍മുതല്‍ വൈദ്യരങ്ങാടിവരെ 76 കിലോമീറ്ററില്‍ കെ അജിത, പി വത്സല, ദീദി ദാമോദരന്‍, കെ പി സുധീര, വി പി സുഹറ, ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ അണിനിരക്കും. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ഢഅചകഠഒഅഋചഉ

മലപ്പുറത്ത് ഐക്കരപ്പടിമുതല്‍ പെരിന്തല്‍മണ്ണവരെ 55 കിലോമീറ്ററാണ് മതില്‍. നിലമ്പൂര്‍ ആയിഷ, പി കെ സൈനബ തുടങ്ങിയ പ്രമുഖര്‍ മതിലില്‍ പങ്കാളികളാകും. മന്ത്രി കെ ടി ജലീല്‍ യോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ജില്ലയില്‍ ചെറുതുരുത്തിമുതല്‍ പുലാമന്തോള്‍വരെ 26 കിലോമീറ്ററാണ് മതില്‍. മന്ത്രിമാരായ എ കെ ബാലന്‍ കുളപ്പുള്ളിയിലും കെ കൃഷ്ണന്‍കുട്ടി പട്ടാമ്പിയിലും യോഗത്തില്‍ പങ്കെടുക്കും. ഒന്നേകാല്‍ ലക്ഷത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍, ആയിരത്തിലധികം ആശാ വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, അയ്യായിരത്തിലധികം അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ അണിനിരക്കും.ഡഗ3

തൃശൂരില്‍ ചെറുതുരുത്തിമുതല്‍ പൊങ്ങംവരെ 73 കിലോമീറ്റര്‍ മതില്‍ നിരക്കും. കോര്‍പറേഷന്‍ ഓഫീസിനുമുന്നിലായിരിക്കും പ്രമുഖര്‍ ചേരുക. പുഷ്പവതി, ലളിത ലെനിന്‍, ട്രാന്‍സ്‌വിമന്‍ വിജയരാജമല്ലിക എന്നിവര്‍ തൃശൂരില്‍ മതിലിന്റെ ഭാഗമാവും. സംവിധായിക ശ്രുതി നമ്പൂതിരിക്കൊപ്പം 80 വയസ്സുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമാവും. മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ് എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുക്കും.

എറണാകുളം ജില്ലയില്‍ പൊങ്ങംമുതല്‍ അരൂര്‍വരെ 49 കിലോമീറ്ററില്‍ മതിലുയരും. ജില്ലാകേന്ദ്രമായ ഇടപ്പള്ളിയില്‍ ഡോ. എം ലീലാവതി, സിതാര കൃഷ്ണകുമാര്‍, രമ്യാ നമ്പീശന്‍, നീനാകുറുപ്പ്, സീനത്ത്, സജിത മഠത്തില്‍, മീര വേലായുധന്‍, തനൂജ ഭട്ടതിരി, പ്രൊഫ. മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ്‌വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍, കെ തുളസി എന്നിവരും അണിനിരക്കും. മന്ത്രി എ സി മൊയ്തീന്‍ എറണാകുളത്തും മന്ത്രി എം എം മണി അങ്കമാലിയിലും യോഗത്തില്‍ പങ്കെടുക്കും.ഡഗ ഛചഋ

ആലപ്പുഴ ജില്ലയില്‍ അരൂര്‍മുതല്‍ ഓച്ചിറവരെ 97 കിലോമീറ്ററാണ് ഒരുക്കുന്നത്. മുന്‍ എംപി സി എസ് സുജാത, വിപ്ലവഗായിക പി കെ മേദിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ബി അരുന്ധതി തുടങ്ങിയവര്‍ പങ്കെടുക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ പാതിരപ്പള്ളിയില്‍ മതിലിന്റെ ഭാഗമാകും. ചേര്‍ത്തലയില്‍ മന്ത്രി പി തിലോത്തമനും ആലപ്പുഴയില്‍ കായംകുളത്ത് മന്ത്രിമാരായ ജി സുധാകരനും കെ രാജുവും യോഗത്തില്‍ പങ്കെടുക്കും.

കൊല്ലം ജില്ലയില്‍ രാധാ കാക്കനാടന്‍, വിജയകുമാരി, ജയകുമാരി എന്നിവര്‍ അണിനിരക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ യോഗത്തില്‍ സംബന്ധിക്കും. തിരുവനന്തപുരത്ത് ആനിരാജ, ബീനാപോള്‍, മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, വിധു വിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്‌സിങ് ചാമ്പ്യന്‍ കെ സി ലേഖ എന്നിവരും അണിനിരക്കും. ജില്ലയില്‍ 44 കിലോമീറ്ററാണ് മതില്‍. തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends