കുറ്റിയാടിയില്‍ ബോംബ് സ്‌ഫോടനം... സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

കോഴിക്കോട് കുറ്റിയാടിയില്‍ ബോംബ് സ്‌ഫോടനം. പറമ്പത്ത് അബ്ദുള്ള മുസ്ല്യാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ അബ്ദുള്ള മുസ്‌ലിയാരുടെ മകന്‍ സാലിമിന്റെ രണ്ട് കൈപ്പത്തിയും മുറിച്ച് മാറ്റി. മറ്റ് രണ്ടുപേര്‍ക്കും സാരമായി പരിക്കേറ്റു. അര്‍ധ രാത്രിയോടെയാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ സ്‌ഫോടനവിവരം മറച്ചുവെന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























