വനിതാ മതിൽ ; കുവൈറ്റ് വനിതാ വേദിയുടെ ഐക്യദാര്‍ഢ്യ സദസ്സ് ഇന്ന്

കേരളത്തിൽ ഇന്ന് നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനായി എന്ന് ഉയർത്തിപ്പിടിച്ച് സർക്കാർ മുൻകൈയെടുത്ത് രൂപീകരിച്ച ഐതിഹാസികമായ വനിതാ മതിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വനിതാ വേദി കുവൈറ്റ് സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സദസ്സ് ഇന്ന് വൈകുന്നേരം 4.30ന് അബ്ബാസിയ കലാ സെന്ററില്‍ വെച്ച് നടക്കും.
കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവർത്തിക്കുന്ന വനിതകള്‍ പരിപാടിയില്‍ സംബന്ധിക്കും.സ്ത്രീ ശാക്തീകരണവും ലിംഗ സമത്വം പുലരണമെന്നും ആഗ്രഹിക്കുന്നവര്‍, നവോത്‌ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് താല്പര്യമുള്ളവരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് വനിതാവേദി കുവൈറ്റ് ഭാരവാഹികള്‍ പ്രസ്താവനയില്‍ അഭ്യര്‍ത്‌ഥിച്ചു.
https://www.facebook.com/Malayalivartha

























