പുതുവത്സരാഘോഷം അതിരു കടന്നു; അക്രമാസക്തമായ ആഘോഷത്തിനിടെ എ.എസ്.ഐ.ക്ക് വെട്ടേറ്റു

കാസര്‍ഗോഡ് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുവത്സരാഘോഷത്തിനിടെ എ.എസ്.ഐ.ക്ക് വെട്ടേറ്റു. ചൊവ്വാഴ്ച പുലർച്ചേ മൂന്നരയോടെയാണ് സംഭവം. അക്രമണം നടക്കുന്നിടത്തേക് പോയ പോലീസ് വാഹനത്തിൽ രണ്ടു പേർ മാത്രമേ ഉണ്ടായുള്ളു ഇവർ പുറത്തിറങ്ങിയ സമയത്തായിരുന്നു ആക്രമണം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബേക്കൽ സ്റ്റേഷനിലെ എ.എസ്.ഐ ജയരാജൻ കരിവെള്ളൂർ സ്വദേശിയാണ്. അതേസമയം അക്രമികൾ പോലീസ് ജീപ്പ് സ്റ്റാർട്ടാക്കി ഗിയർ മാറ്റി നിയന്ത്രണം വിട്ട വാഹനം കുഴിയിലക്ക് മറിഞ്ഞതായും പറയുന്നുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരം ലഭ്യമല്ല.
https://www.facebook.com/Malayalivartha

























