വനിതാ മതില്‍ വന്‍ വിജയം: റിമ കല്ലിങ്കല്‍

നവോത്ഥാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാനുമായി കേരളത്തിലെ വനിതകള്‍ മതില്‍ തീര്‍ത്തപ്പോള്‍ അത് ഗിന്നസില്‍പോലും ഇടം നേടുന്ന വലിയ മുന്നേറ്റമായി. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള പ്രമുഖ സ്ത്രീകളും മതിലിന്റെ മുഖമായി. നടി റിമ കല്ലിങ്കല്‍ കോഴിക്കോടാണ് മതിലില്‍ ചേര്‍ന്നത്. പരിപാടിയില്‍ പങ്കെടുത്ത റിമ ഈ മതില്‍ യഥാര്‍ത്ഥത്തില്‍ ശക്തിപ്രകടനം തന്നെയാണെന്ന് പറഞ്ഞു.
'വനിതാ മതില്‍ യഥാര്‍ത്ഥത്തില്‍ ഒരു ശക്തിപ്രകടനം തന്നെയാണ്. ഇത്രയും സ്ത്രീകളും കുട്ടികളും മതിലില്‍ ചേര്‍ന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നു. ഒരുപാടു പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് നാം നേടിയെടുത്തതാണ്. ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. അത് നമ്മുടെ കയ്യിലാണ്. അതിനു വേണ്ടിയാണ് നാമിവിടെ അണിചേര്‍ന്നതും' റിമ പറഞ്ഞു.
കെപിഎസി ലളിത, ബീനാ പോള്‍, ദീദി ദാമോദരന്‍ തുടങ്ങി നിരവധി പ്രമുഖ വനിതകള്‍ കോഴിക്കോട് മതിലിന്റെ ഭാഗമായി.
https://www.facebook.com/Malayalivartha



























