ന്യൂയർ ആഘോഷം പൊടിപൊടിക്കാനായി കുട്ടുക്കാർക്കൊപ്പം കടലിലേക്കിറങ്ങി... കടലില്‍ കുളിച്ച് അർമാദിക്കുന്നതിനിടെ ആഞ്ഞടിച്ച തിര അഞ്ചംഗ സംഘത്തിലെ നാല് പേരെ കവർന്നെടുത്തു; സംഭവം പൂന്തുറ പൊഴിക്കരയിൽ

ന്യൂയർ ആഘോഷം പൊടിപൊടിക്കാനായി പൂന്തുറ പൊഴിക്കരയിൽ കടലില്‍ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് കാണാതായ നാല് കുട്ടികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാൻ, ബിസ്മില്ല ഖാൻ, റമീസ് ഖാൻ, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയവര്‍ പൊഴിയുടെ ഭാഗത്തെ മണൽ നീക്കിയതാണ് അപകട കാരണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. കുട്ടിക്കള്‍ക്കായി പൊലീസും കോസ്റ്റൽ പൊലീസും നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് ഏഴംഗ സംഘം ഇവിടെ എത്തിയത്. ഇതില്‍ അഞ്ചുപേരാണ് കടലില്‍ കുളിക്കാനിറങ്ങിയത്. ഇബ്രാഹിമിനേയും ജസീര്‍ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെതന്നെ കടലില്‍ നിന്ന് വീണ്ടെടുത്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇബ്രാഹിം മരണത്തിന് കീഴടങ്ങി. ജസീര്‍ഖാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha



























