പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം; സംഭവം പെരുമ്പാവൂരിൽ... തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

പെരുമ്പാവൂരിലെ പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം. ഉപയോഗിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. കമ്ബനിയുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഷെഡ്ഡിനാണ് തീപിടിച്ചത്. അല്‍പം മുമ്ബാണ് തീപിടുത്തം ഉണ്ടായത്. നാല് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അങ്കമാലി സ്വദേശി അന്‍വറിന്റെ നേതൃത്വത്തിലുള്ള കമ്ബനിക്കാണ് തീപിടിച്ചത്. അപകടത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha



























