ശബരിമല നടയടച്ച് തന്ത്രി വെല്ലുവിളിക്കുന്നത് രാജ്യത്തെ വ്യവസ്ഥയെയും ഭക്തരെയും; ഇ പി ജയരാജന്‍

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന്റെ പേരിൽ ശ്രീകോവിലിന്റെ നടയടച്ചിടട്ട് തന്ത്രി വെല്ലുവിളിച്ചിരിക്കുന്നത് രാജ്യത്തെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും അവിടെയെത്തിയിട്ടുള്ള ആയിരക്കണക്കിന് ഭക്‌തരേയുമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. യുവതീ പ്രവേശനത്തിന്റെ പേരില്‍ അശുദ്ധിയാരോപിച്ച് നട അടച്ചിടുന്നത് ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല ദര്‍ശനത്തിനായി കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നുമടക്കം എത്തിയ അനേകായിരം ഭക്‌തരേയുമാണ് നട അടച്ചിട്ട് വെല്ലുവിളിക്കുന്നത്.
ഇന്നലെ കാസര്‍ക്കോട് വനിതാ മതില്‍ തകര്‍ക്കാന്‍ ബിജെപിയും സംഘപരിവാരും നടത്തിയത് അതി ഹീനമായ ആക്രമണമാണ്. വനിതാമതിലില്‍ അണിചേരാനെത്തിയവരെ കല്ലെറിഞ്ഞും പ്രദേശത്ത് തീയിട്ടും ഭീകരത സൃഷ്‌ടിച്ചു.ഇതെല്ലാം ജനം മനസിലാക്കുന്നുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























