സംശയരോഗിയായ ഭർത്താവ് മക്കളുടെ മുന്നിലിട്ട് പ്രിയതമയെ വാക്കത്തി കൊണ്ട് ഇഞ്ചിഞ്ചായി കൊത്തിയരിഞ്ഞു;ക്രൂരമായ കൊലപാതകത്തിന് ശേഷം പോലീസ് പിടിയിലാകുമെന്ന് ഉറപ്പിച്ചതോടെ സജി തൂങ്ങിമരിച്ചു; സംഭവം കോതമംഗലത്ത്

കോതമംഗലത്ത് ഊന്നുകല്ലിന് സമീപം നമ്ബൂരിക്കൂപ്പിലാണ് സംഭവം നടന്നത്. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ പ്രിയയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയിരിക്കുകയായിരുന്നു ഇയാള്‍. പോലീസ് ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടം പണി ജീവനക്കാരനാണ് മരിച്ച സജി. പ്രിയ ഊന്നുകലില്‍ തയ്യല്‍തൊഴിലാളിയുമാണ്. ഊന്നുകല്‍ എസ്‌ഐ നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























