സ്വകാര്യ ബസിനു മുകളില്‍ മരം വീണ് 25 ഓളം പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില അതീവ ഗുരുതരം... ബസ് പൂര്‍ണമായി തകര്‍ന്നു; സംഭവം കൊല്ലത്ത്

സ്വകാര്യ ബസിനു മുകളില്‍ മരം വീണ് 25 ഓളം പേര്‍ക്ക് പരിക്ക്. നാല് പേരുടെ നില അതീവ ഗുരുതരം. ബസ് പൂര്‍ണമായി തകര്‍ന്നു. സംഭവം കൊല്ലത്ത്. മോട്ടു ട്രാവല്‍സിന്റെ അഞ്ചല്‍ നിന്നും കടയ്യ്ക്കലിലേക്ക് പോകുന്ന ബസിന് മുകളിലാണ് ആറ്റുപുറം ജംഗ്ഷന് സമീപം വ്യാപാരഭവന് മുന്‍വശത്തുണ്ടായിരുന്ന മരമാണ് കടപുഴകി വീണത്. അതേസമയം, ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ നാവായിക്കുളം സ്വദേശിയായ ഷൈന്‍, കടയ്ക്കല്‍ വയ്യാനം സ്വദേശിനിയായ രജിലസ, ചിങ്ങേലി സ്വദേശിനിയായ തങ്കമണി കടക്കല്‍ കോട്ടപ്പുറം സ്വദേശിനിയായ കമലമ്മ എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. എന്നാല്‍ ഈ സമയം ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവായി.
https://www.facebook.com/Malayalivartha



























