ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി... ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാന്‍ പാലിച്ചു; വൈറലായി രാജേഷിൻറെ ഫേസ്ബുക് പോസ്റ്റ്

ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദര്‍ശനം നടത്തിയെന്ന് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചു. അതേസമയം 'ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാന്‍ പാലിച്ചു.
ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലൂം ഹൈന്ദവര്‍ക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്.' രാജേഷ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. അതെ സമയം അല്‍പ സമയങ്ങള്‍ക്ക് ശേഷം രാജേഷ് പ്രസ്തുത ചിത്രം ഡിലീറ്റ് ചെയ്തതായിട്ടാണ് മനസ്സിലാക്കുന്നത്.
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പകുതി മീശ എടുത്ത് യുവാവ്. മുൻപ് യുവതികള്‍ ദര്‍ശനം നടത്തിയാല്‍ പകുതി മീശ വടിക്കുമെന്ന് യുവാവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ് രാജേഷ് കുറുപ്പ് ശ്രീകല്യാണി.
https://www.facebook.com/Malayalivartha



























