നാളെ സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലിനു ബിജെപിയുടെ പിന്തുണ

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിന് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതി അറിയിച്ചു.
പ്രതിഷേധ പരിപാടികളും ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
അതേസമയം, സംസ്ഥാനത്തുടനീളം ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം കനക്കുന്നു . തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ സുരക്ഷാ വേലികള്‍ ഭേദിച്ച് ഉള്ളിലേക്ക് കടന്നു. അതീവ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ഏഴോളം മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു . മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കടന്ന് പോകുന്ന സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് വഴിയാണ് പ്രവര്‍ത്തകര്‍ കടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചഭക്ഷണത്തിനായി വസതിയിലേക്ക് പോകുന്ന സമയത്ത് നടന്ന പ്രതിഷേധം വന്‍ സുരക്ഷാ വീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























