സംസ്ഥാനത്ത് നാളെ ശബരിമല കർമ്മസമിതിയുടെ ഹർത്താല്‍; പരീക്ഷകൾ മാറ്റി

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടർന്ന് നാളെ നടക്കേണ്ട ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി അർധ വാർഷിക പരീക്ഷ മാറ്റി .
പരീക്ഷകൾ ജനുവരി നാലാം തീയതിയിലേക്ക് മാറ്റിെവച്ചതായി ഹയർസെക്കണ്ടറി ഡയറക്ടർ അറിയിച്ചു.സാങ്കേതിക സർവകലാശാലയും കേരള സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha



























