യുവതികളെ 'ഭീരുക്കള്‍' എന്ന് അഭിസംബോധന ചെയ്ത് പ്രസന്ന മാസ്റ്റര്‍; നിങ്ങള്‍ മുറിവേല്‍പ്പിച്ചത് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെയാണ്

യുവതികളെ 'ഭീരുക്കള്‍' എന്ന് അഭിസംബോധന ചെയ്ത് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ രംഗത്ത്. പ്രസന്ന മാസ്റ്റര്‍ തന്‍രെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനവുമായി എത്തിയത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിന്റെ സന്തോഷത്തോടൊപ്പം ഞെട്ടലുണ്ടാക്കിയ കാര്യവും അദ്ദേഹം വിശദീകരിച്ചു.
'അമ്മയെയും അമ്മായിമാരെയും കൂട്ടി മലയിറങ്ങി വരുമ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത ഞാന്‍ കേട്ടത്. രണ്ട് ഭീരുക്കള്‍ തങ്ങളുടെ ഈഗോ ശമിപ്പിക്കുന്നതിന് വേണ്ടി ശബരിമലയില്‍ കേറിയ വാര്‍ത്ത. അവരെയോര്‍ത്ത് ഞാന്‍ ലജ്ജിച്ചുപോയി. കുട്ടികളുള്‍പ്പെടെയുള്ള 30,000 ഓളം ഭക്തരാണ് അവരുടെ ഈഗോ കാരണം കാത്തുനില്‍ക്കേണ്ടി വന്നത്. ശബരിമലയ്ക്ക് ഇതൊരു കറുത്ത ദിനമാണ്. ഇതുകൊണ്ട് ഇവരെന്തു നേടി??. നിങ്ങള്‍ മുറിവേല്‍പ്പിച്ചത് നിരവധി അയ്യപ്പ ഭക്തരുടെ വിശ്വാസമാണ്'. പ്രസന്ന മാസ്റ്റര്‍ കുറിച്ചു.
https://www.facebook.com/Malayalivartha



























