ഹര്‍ത്താല്‍ വകവെയ്ക്കാതെ ലൊക്കേഷനിലേയ്ക്ക് സലിംകുമാറിന്റെ യാത്ര: താന്‍ അനുഭവിക്കുമെന്ന് സമരക്കാരുടെ ഭീഷണി

ഹര്‍ത്താല്‍ വകവെയ്ക്കാതെ സ്‌കൂട്ടറില്‍ ഷൂട്ടിങിനു പോയി നിലപാട് വ്യക്തമാക്കി നടന്‍ സലിം കുമാര്‍. ഹര്‍ത്താലായിട്ടും ഷൂട്ടിങ് നടക്കുന്നുണ്ടെന്നും കൃത്യമായി ജോലിക്കു പോകുമെന്നും വ്യക്തമാക്കുന്നതാണ് സലിംകുമാറിന്റെ പോസ്റ്റ്. സുഹൃത്തിന്റെ സ്‌കൂട്ടറിനു പിന്നിലിരുന്നു പോകുന്ന ചിത്രത്തിനൊപ്പം 'ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുരരാജയുടെ ലൊക്കേഷനിലേയ്ക്ക്' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ഇതിനു പിന്നാലെ സലിംകുമാറിന് പിന്തുണയുമായി ട്രോളന്മാരും ആരാധകരും ഹര്‍ത്താല്‍ വിരുദ്ധരുമെത്തി. സലിംകുമാര്‍ മാസ്സാണെന്നും, ഇത്തരം അനാവശ്യ ഹര്‍ത്താലുകളോട് ഇത്തരത്തില്‍ തന്നെ പ്രതികരിക്കണമെന്നും നിരവധിപ്പേര്‍ പിന്തുണച്ചപ്പോള്‍, ഒരുകൂട്ടം ഭീഷണിയുമായെത്തിയിരിക്കുകയാണ്.
പുര കത്തുമ്പോള്‍ വാഴവെട്ടുകയാണ് സലിംകുമാര്‍, ഇയാള്‍ കോണ്‍ഗ്രസ്‌കാരനാണെന്നും, ഇതിനൊക്കെ അനുഭവിക്കുമെന്നുമാണ് ഭീഷണി. ഭീഷണികളോടൊന്നും സലിംകുമാര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സലിംകുമാര്‍ പങ്കെടുത്ത കോളേജ് പരിപാടിയെ തീവ്രവാദ പരിപാടിയായി ബിജെപി അനുകൂല ചാനല്‍ ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ സലിംകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു.
വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മമ്മൂട്ടി നായകനായ പോക്കിരിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ.
https://www.facebook.com/Malayalivartha



























