വീണ്ടും സംഘർഷം ....ബസിൽ യുവതികൾ ശബരിമലയിലേക്ക് : ആന്ധ്രക്കാരുടെ ബസ് തമിഴ്നാട്ടുകാർ തകർത്തു......

വീണ്ടും ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്
സംഘർഷം. ഇത്തവണ ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളടങ്ങിയ സംഘമാണ് ആക്രമണത്തിൽ പെട്ടത് . ഇവരുടെ
ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.
നിലയ്ക്കല്‍ പാര്‍ക്കിങ്ങിൽ പാർക് ചെയ്ത ബസ്സിൽ യുവതികളായ സ്ത്രീകളുണ്ടായിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
തമിഴ്‌നാട് സ്വദേശികളാണ് വാഹനം എറിഞ്ഞു തകര്‍ത്തത്. പാര്‍ക്കിങ്ങിനായി എത്തിയ ബസില്‍ യുവതികളെ കണ്ടതോടുകൂടെ തമിഴ്‌നാട് സ്വദേശികളായ പ്രതിഷേധക്കാര്‍ വാഹനം തടയുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെയാണ് വാഹനത്തിന്റെ ചില്ലിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
തങ്ങൾ ദര്‍ശനത്തിന് എത്തിയതല്ലെന്നാതാണ് യുവതികൾ പറയുന്നത് .
തങ്ങള്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ളവർ ദര്‍ശനം നടത്തുമ്പോള്‍ തങ്ങള്‍ നിലയ്ക്കലില്‍ തുടരുമെന്നും യുവതികള്‍ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാര്‍ പിന്‍വലിഞ്ഞു.
വാഹനം അക്രമിച്ച വിഷയത്തില്‍ പോലീസ് കണ്ടാല്‍ അറിയുന്ന തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























