ബിജെപി പിന്തുണയോടെ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ ബിജെപി - എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

ഹർത്താലിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു .ബിജെപി എസ് ഡി പി ഐ സംഘർഷത്തിനിടെയാണ് സംഭവം. തൃശൂർ വാടാനപ്പള്ളിയി തൃശൂർ വാടാനപ്പള്ളി ഗണേശമംഗലത്താണ്സംഭവം .ശ്രീജിത്ത്, രതീഷ്, സുജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.
രാവിലെ വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷത്തിന്റെ ആരംഭം ഇന്ന് രാവിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഹോട്ടല്‍ അടക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹര്‍ത്താലനുകൂലികള്‍ തിരിച്ചു വരുമ്പോഴും ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു.ഇതിനിടെയാണ് ഇവർക്ക് കുത്തേറ്റത്. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.പൊലിസ് സംഭവസ്ഥലക്ക് ക്യാമ്പു ചെയ്യുകയാണ്.
https://www.facebook.com/Malayalivartha



























