Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

പക്ഷിപ്പനി: ആശങ്കയോടെ കേരളം, മൂന്ന് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു, ആശങ്കയില്ലെന്ന് ആഭ്യന്തര മന്ത്രി, സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും

26 NOVEMBER 2014 09:18 AM IST
മലയാളി വാര്‍ത്ത.

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് പുറമേ എറണാകുളം, ഇടുക്കി ജില്ലകളില്‍ കൂടി ജാഗ്രത നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞദിവസം മലപ്പുറം ജില്ലയില്‍ ഒരു ദേശാടന പക്ഷി ചത്തത് പക്ഷിപ്പനിമൂലമാണന്ന് സംശയമുണ്ട്. എന്നാല്‍ രോഗം ബാധിച്ച താറാവുകളെ ഇന്ന് കൊല്ലില്ല. രോഗം ബാധിച്ച താറാവുകളുടെ കണക്കെടുപ്പും ബോധവല്‍ക്കരണവും മാത്രമാണ് ഇന്നുണ്ടാവുക. താറാവുകളെ കൊല്ലുന്ന സംഘത്തിന് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള സാവകാശത്തിനു വേണ്ടിയാണ് ഇതെന്ന് ആഗോഗ്യവകുപ്പ്‌വ്യക്തമാക്കി.
അതേസമയം, രോഗബാധ കണ്ടെത്തിയ ആലപ്പുഴ ജില്ലയിലെ നാലു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കുട്ടനാട്ടില്‍ കണ്ടെത്തിയത് തീവ്രതയേറിയ പക്ഷിപ്പനിയെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പക്ഷിപ്പനിക്ക് തീവ്രതയേറെയെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്പോഴും രോഗം ജനങ്ങളിലേക്ക് പകരുന്ന സാഹചര്യം നിലവിലില്ലെന്നാണ് ആലപ്പുഴയില്‍ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍.
ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത ഭഗവതിപ്പടിയ്ക്കല്‍, നെടുമുടി, തകഴി, പുറക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചാവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഈ മേഖലയിലെ താറാവുകളെ കൊന്നൊടുക്കിയുളള രോഗപ്രതിരോധത്തിന് ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുമ്പോള്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാര തുക ഉയര്‍ത്തുന്ന കാര്യം മന്ത്രിസഭാ യോഗം തീരുമാനിക്കും.
എന്നാല്‍ കോട്ടയം ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത അയ്മനം, തലയാഴം, വെച്ചൂര്‍, കുമരകം പഞ്ചായത്തുകളില്‍ ഇന്നു തുടങ്ങി പക്ഷികളെ കൊന്നൊടുക്കും. ആറുപേരടങ്ങിയ പത്തു ടീമുകളെ ഇതിനായി നിയോഗിച്ചു. നിലവിലെ കണക്കനുസരിച്ച് 25,000 പക്ഷികളെ കൊല്ലേണ്ടി വരും. നാലുമുതല്‍ ആറു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവന്‍ സമയ മെഡിക്കല്‍ ടീമിന്റെ സേവനവും ഈ പഞ്ചായത്തുകളില്‍ ലഭ്യമാക്കും.

മാംസത്തിന്റെയും മുട്ടയുടെയും വിപണനവും ഉപഭോഗവും താല്‍ക്കാലികമായി നിരോധിച്ചു. അതേസമയം, മുന്‍കരുതല്‍ എന്ന നിലയില്‍ കുമരകം പക്ഷി സങ്കേതം താല്‍ക്കാലികമായി അടച്ചു.
സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആരോഗ്യ സംഘം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. എച്ച് 5 വിഭാഗത്തില്‍പെട്ട വൈറസാണ് രോഗകാരണമായതെന്ന് വിദഗ്ദ്ധ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള വൈറസാണ്. അതിനാല്‍ അതീവ ജാഗ്രത വേണമെന്നും അരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (9 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (21 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends