സീരിയല്‍ നടിയുടെ വീട്ടില്‍ കയറി തലയ്ക്കടിച്ചു വീഴ്ത്തി മുഖത്ത് ആസിഡൊഴിച്ചു: പ്രതി പിടിയില്‍

പ്രമുഖ സീരിയല്‍ നടിയുടെ വീട്ടില്‍ കയറി മുഖത്ത് ആസിഡ് സ്‌പ്രേ ചെയ്ത് പൊള്ളിച്ചകേസില്‍ പ്രതി പിടിയില്‍. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാന്ദാമംഗലം വല്ലൂര്‍ സ്വദേശി ഷിജു(31) ആണ് പിടിയിലായത്. നടിയോട് ഇയാള്‍ക്ക് മുന്‍വൈരാഗ്യമുണ്ടെന്നും ഇതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
ഡിസംബര്‍ ഏഴിന് നടിയുടെ വീട്ടിലെത്തിയ പ്രതി നടിയുടെ തലയില്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. പിന്നീട് ആസിഡ് സ്‌പ്രേ ചെയ്യുകയായിരുന്നു. മുഖത്തും ശരീരത്തും സാരമായി പൊള്ളലേറ്റ നടി ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആളൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha



























