സാര്‍, ഒരഞ്ചു മിനിറ്റെങ്കിലും ഉപരോധിക്കാന്‍ അനുവദിക്കൂ: പോലീസിനോട് അപേക്ഷിച്ച് സമരക്കാര്‍

കുറച്ചു സമയമെങ്കിലും തങ്ങളെ പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്ന് പോലീസിനോട് അപേക്ഷിക്കുന്ന സര്‍ക്കാര്‍ അനുകൂലികളുടെ വീഡിയോ വൈറല്‍. റയില്‍വേ സ്‌റ്റേഷനിലേയ്ക്കുള്ള വഴി ഉപരോധിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പ്രതിഷേധിക്കാന്‍ തങ്ങള്‍ക്ക് സമയമാണ് വേണ്ടതെന്ന് പോലീസിനോട് അപേക്ഷിക്കുകയാണ് ഇവര്‍. കൂത്തുപറമ്പ് തോക്കിലങ്ങാടിയിലാണ് പ്രതിഷേധക്കാരുടെ അപേക്ഷ വൈറലായത്. ഒരഞ്ച് മിനിറ്റെങ്കിലും അനുവദിക്കൂ സാര്‍ എന്ന് പറഞ്ഞാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് പത്ത് മിനിറ്റെങ്കിലും അനുവദിക്കണമെന്ന് പ്രതിഷേധക്കാര്‍ അപേക്ഷിച്ചത്. എന്നാല്‍ ഇപ്പോഴുള്ള ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ വേറെ ട്രെയിനില്ലെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ പോലീസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തന്മാരുടെ വികാരം മാനിക്കണമെന്നും തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇവര്‍ പറയുന്നത്. ഇത്രയും നേരം സഹിച്ചില്ലെ അതുകൊണ്ട് ഇനി ഇത് അനുവദിക്കാനാകില്ലെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. അവസാനം ഉപരോധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതാണ് വീഡിയിയോല്‍ കാണുന്നത്.
https://www.facebook.com/Malayalivartha



























