വനിതാ മാധ്യമ പ്രവർത്തക പമ്പയിൽ; ജോലിയുടെ ഭാഗമായി എത്തിയതെന്ന് വിശദീകരണം; സുരക്ഷയൊരുക്കി പോലീസ്

തെലങ്കാനയിലെ വനിതാ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും പമ്പയിൽ . ടി വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്പേയിയും ക്യമറാമാനുമാണ് ശബരിമലയിലേക്ക് പോകാന്‍ പമ്പയിലെത്തിയിരിക്കുന്നത്. ഇവർക്കൊപ്പം വലിയ പൊലീസ് സംഘം തന്നെയുണ്ട് . ജോലിയുടെ ഭാഗമായാണ് ദീപ്തിയും സംഘവും ഹൈദരാബാദില്‍നിന്ന് പമ്പയിൽ എത്തിയിരിക്കുന്നത്.
തങ്ങളക്ക് സന്നിധാനത്തേക്ക് പോകണമെന്നില്ലെന്നും പമ്പയിൽ നിന്ന് വാർത്ത ശേഖരിക്കാനാണ് എത്തിയതെന്നും ദീപ്തി പൊലീസിനോട് പറഞ്ഞു. തങ്ങൾക്ക് ദർശനം നടത്തണമെന്നില്ലെന്നും ദീപ്തി അറിയിച്ചു. ഇവർക്ക് വേണ്ട സുരക്ഷയൊരുക്കാനാണ് പൊലീസ് തീരുമാനം. പമ്പയിൽ നിന്നാൽ പോലും സ്ത്രീകൾക്ക് സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് പൊലീസ് കണക്കുകൂട്ടുന്നു.
നേരത്തേ തുലാമാസ പൂജ സമയത്ത് നിലയ്ക്കല ൽ പോലും വനിതാമാധ്യമപ്രവർത്തകർക്ക് നേരെ ഒരു സംഘമാളുകൾ വലിയ ആക്രമണം അഴിച്ചു വിട്ടിരുന്നു. റിപ്പോർട്ടിംഗിനായിത്തന്നെ നേരത്തേ ശബരിമല കയറിയ ന്യൂയോർക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിനെയും മോജോ ടിവി റിപ്പോർട്ടർ കവിത ജക്ക ലിനെയും അയ്യപ്പഭക്തരെന്ന് അവകാശപ്പെട്ട ഒരു സംഘമാളുകൾ ആക്രമിച്ചു. ഇവരെ കൂടാതെ ,നിലയ്ക്കലേക്ക് ബസ്സിൽ പോയ ദ് ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിത എസ് ബാലനെയും അക്രമികൾ കയ്യേറ്റം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രത വൻ സുരക്ഷാ സന്നാഹമൊരുക്കാൻ തയാറാകുന്നത് .
https://www.facebook.com/Malayalivartha



























