Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബാറുടമകളെ കണ്ടിട്ടില്ലന്ന് വിജിലന്‍സിന് കെഎം മാണിയുടെ മൊഴി; ആരോപണത്തില്‍ തെളിവില്ലന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

26 NOVEMBER 2014 09:32 AM IST
മലയാളി വാര്‍ത്ത.

തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാറുടമകളെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും കോഴയോ തിരഞ്ഞെടുപ്പുഫണ്ടോ പാര്‍ട്ടിഫണ്ടോ ഇവരില്‍നിന്നും വാങ്ങിയിട്ടില്ലെന്നും മന്ത്രി കെ. എം. മാണി വിജിലന്‍സിന് മൊഴി നല്‍കി. ഇരുപത് ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഇന്നലെ രാവിലെ അന്വേഷണസംഘം മന്ത്രിയുടെ ഓഫീസിലെത്തിച്ചു. തുടര്‍ന്ന് വൈകിട്ട് 3.30 ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി ചോദ്യാവലിക്കുള്ള മറുപടി എഴുതി വാങ്ങുകയായിരുന്നു. വിജിലന്‍സ് തിരുവനന്തപുരം റേഞ്ച് എസ്.പി രാജ്‌മോഹന്‍, ഡിവൈ.എസ്.പി സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം ഉന്നയിച്ച ബാറുടമകളില്‍ പലരേയും കണ്ടിട്ടുപോലുമില്ല. മിക്കവരെക്കുറിച്ചും അറിയുന്നത് പത്രവാര്‍ത്തകളിലൂടെ മാത്രമാണ്. പാലായിലെ വസതിയില്‍ നൂറുകണക്കിന് പേരാണ് വരാറുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എത്തും. അവര്‍ക്ക് കഴിയുന്ന സഹായം ചെയ്തുകൊടുക്കാറുണ്ട്. എന്നാല്‍, എല്ലാവരെയും ഓര്‍ത്തുവയ്ക്കാന്‍ സാധിക്കില്ല. ഇക്കൂട്ടത്തില്‍ ബാര്‍ഉടമകള്‍ വന്നോ ഇല്ലയോ എന്ന് ഓര്‍ത്തെടുത്ത് പറയാനാകില്ല.
ബാറുകള്‍ക്കെതിരായി ശക്തമായ നിലപാട് എടുത്തിട്ടുള്ള പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ്. അതിനാല്‍ ധാരാളം ശത്രുക്കളുണ്ട്. അങ്ങനെയുണ്ടായ അടിയൊഴുക്കുകളാണ് ബാര്‍കോഴ വിവാദത്തില്‍ ചെന്നെത്തിയത്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ അത് നിഷേധിച്ചിട്ടുണ്ട്. തെളിവുകള്‍ നിരത്തുമെന്ന് വിളംബരം നടത്തിയവര്‍ ഇപ്പോള്‍ മൊഴി നല്‍കാന്‍ പോലും എത്താത്തത് ആരോപണങ്ങളില്‍ കഴമ്പില്ലാത്തത് കൊണ്ടാണ്. ബാര്‍ ഉടമകളുടെ മലക്കം മറിച്ചിലിലൂടെ പൊതുജനത്തിന് സത്യാവസ്ഥ ബോധ്യമായെന്നും മാണി പറഞ്ഞു. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി ഉരുത്തിരിഞ്ഞ വിവാദങ്ങളെക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും മാണി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
മാണിയുടെ മൊഴി രേഖപ്പെടുത്തിയതോടെ പ്രാഥമിക അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. പലവട്ടം നോട്ടീസ് നല്‍കിയിട്ടും 11 ബാറുടമകള്‍ മൊഴിനല്‍കിയില്ല. മാണിക്കെതിരേ ആരോപണമുന്നയിച്ച ബിജുരമേശ് കോഴയിടപാടിന്റെ തെളിവും കൈമാറിയിട്ടില്ല. നടപടികള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ഹൈക്കോടതിയില്‍ രണ്ടും വഞ്ചിയൂര്‍ കോടതിയില്‍ ഒന്നും റിട്ട് ഹര്‍ജി നല്‍കിയവരുടെ മൊഴിരേഖപ്പെടുത്താന്‍ അന്വേഷണസംഘത്തിന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ നിര്‍ദ്ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends