ശബരിമല തീര്‍ത്ഥാടകന്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ചു

എരുമേലി മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ അയ്യപ്പ തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. ശബരിമല വിഷയം രാജ്യമാകെ ചര്‍ച്ച ചെയ്യുമ്പോള്‍ യുവാവിന്റെ മരണം ഭക്തരെ ഞെട്ടിച്ചു. ഊട്ടി നീലഗിരി സ്വദേശി ശശികുമാര്‍ എന്ന 25 വയസ്സുകാരനാണ് കുറവാമൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തിലാണ് അപകടം.
ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടം നടന്നത്. ഭക്ഷണം കഴിക്കാനാണ് തീര്‍ത്ഥാടക സംഘം വന്ന വാന്‍ ആറ്റിനു സമീപം നിര്‍ത്തിയത്. ഒപ്പമുള്ളവര്‍ ഭക്ഷണമുണ്ടാക്കുന്ന സമയത്ത് ശശികുമാറുള്‍പ്പെടെ ചിലര്‍ ആറ്റില്‍ കുളിക്കാനിറങ്ങി. ഈ സമയത്താണ് അപകടം നടന്നത്. ശശികുമാര്‍ കയത്തിലകപ്പെട്ട് മുങ്ങി താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ നിലവിളിക്കുന്നത് കേട്ട് ആളുകള്‍ ഓടികൂടിയെങ്കിലും ആര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























