Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സവർക്കറുടെ വാക്കുകളാണ് ഈ കാര്യത്തിൽ ഞങ്ങളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. ” നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കിൽ നിങ്ങളെക്കൂടാതെ, നിങ്ങളെതിർത്താൽ നിങ്ങളെ ചെറുത്തുകൊണ്ട്”. ചരൈവേതി ചരൈവേതി

03 JANUARY 2019 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിൽ സംഘപരിവാർ സംഘടനകൾ വളർന്നുവന്നത് മാദ്ധ്യമങ്ങളുടെ കരപരിലാളന ഏറ്റുവാങ്ങിയല്ല ; നട്ടെല്ല് എ. കെ. ജി സെന്ററിൽ പണയം വെക്കാത്ത നൂറുകണക്കിന്‌ മാദ്ധ്യമപ്രവർത്തകർ ഈ കേരളത്തിലുണ്ട് എന്ന് കെ സുരേന്ദ്രൻ ബിജെപിയെ ബഹിഷ്കരിക്കുമെന്ന ഇടത് അനുകൂല മാദ്ധ്യമ പ്രവർത്തകരുടെ പ്രസ്താവനയ്കക് മറുപടിയായി പറഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിൽ ആണ് സുരേന്ദ്രൻ ഇങ്ങനെ പറയുന്നത്

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ


ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ന് കോഴിക്കോട്‌ ഒരു വാർത്താസമ്മേളനം വിളിച്ചിരുന്നു. ജനം ടി. വി, ജീവൻ ടി. വി, മംഗളം ചാനൽ, അമൃത ടി. വി തുടങ്ങിയ ചാനലുകളും മാതൃഭൂമി, ജന്മഭൂമി പത്രങ്ങളും മാത്രമാണ് വാർത്താസമ്മേളനത്തിന് വന്നത്. പിന്നീടാണ് അറിഞ്ഞത് പത്രപ്രവർത്തകയൂനിയൻ ജില്ലാകമ്മിറ്റി ബി. ജെ. പിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചതുകൊണ്ടാണ് മറ്റുള്ളവർ വരാതിരുന്നതെന്ന്. സമാനമായ നിലയിൽ പാർട്ടി അധ്യക്ഷന്റ തിരുവനന്തപുരത്തെയും വാർത്താസമ്മേളനം ബഹിഷ്കരിച്ചിരുന്നു എന്ന് പിന്നീട് മനസ്സിലായി.

മാധ്യമരംഗത്തെ സി. പി. എം ഫ്രാക്ഷന്റെ സമ്മർദ്ദമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അറിയുന്നു. പി. ജയരാജൻ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ ആക്രമിച്ചപ്പോഴും പിണറായി വിജയൻ കടക്കെടാ പുറത്ത് എന്നുപറഞ്ഞ് മാധ്യമപ്രവർത്തകരെ ആട്ടിയപ്പോഴും പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകിയ വേളയിൽ ഏഷ്യാനെറ്റിലെ വനിതാ റിപ്പോർട്ടർ ദീപയടക്കം ഇരുപതോളം മാധ്യമപ്രവർത്തകരെ ക്രൂരമായി ആക്രമിച്ചപ്പോഴും കാണാത്ത ബഹിഷ്കരണം ഇപ്പോഴുണ്ടാവുന്നത് അൽഭുതപ്പെടുത്തുന്നു.

ശബരിമലയിലുണ്ടായ അതിനീചമായ സർക്കാർ നടപടിക്കും അയ്യപ്പഭക്തനെ കല്ലെറിഞ്ഞുകൊന്ന സി. പി. എം നടപടിക്കുമെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വലിയ ബഹുജനവികാരമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നത്തെ ഹർത്താലിൽ പ്രതിഫലിച്ചിരിക്കുന്നത്. പതിവിൽ നിന്നു വ്യത്യസ്ഥമായി ഇന്നത്തെ ഹർത്താലിൽ പലയിടത്തും പൊലീസിനൊപ്പം സി. പി. എം ക്രിമിനലുകളും എൻ. ഡി. എഫ് അക്രമികളും ഹർത്താലനുകൂലികളെ നേരിടാൻ രംഗത്തിറങ്ങി. അനിഷ്ടസംഭവങ്ങൾക്കിടയിൽ ഏതാനും മാധ്യമപ്രവർത്തകർക്കും പരിക്കുപറ്റിയെന്നുള്ളത് വേദനാജനകം തന്നെയാണ്.
ഇന്നലെ മുതൽ ചെറിയ സംഭവങ്ങൾപോലും പർവതീകൃതവാർത്തകളായി മാധ്യമങ്ങളിൽ അത് വരുന്നുമുണ്ട്. ആരും ആസൂത്രണം ചെയ്തതോ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സംഭവങ്ങളോ അല്ല ഇതെന്നത് പകൽപോലെ വ്യക്തമാണു താനും. ഞങ്ങൾക്കു പറയാനുള്ളതും റിപ്പോർട്ട് ചെയ്യുക എന്നത് പത്രധർമ്മത്തിന്റെ സാമാന്യനീതിയാണ്. ആ സാമാന്യനീതി ഞങ്ങൾക്കു നിഷേധിക്കുന്നത് ധാർമ്മികമല്ല. സി. ഐ. ടി. യു മാധ്യമപ്രവർത്തകർ തീരുമാനിക്കുന്നതുപോലെയാണോ കേരളത്തിലെ മാധ്യമങ്ങളിൽ കാര്യങ്ങൾ നടക്കുന്നത്? പത്രപ്രവർത്തകയൂനിയന്റെ ഈ അപക്വമായ ഈ തീരുമാനം മാനേജ്‌മെന്റുകളും അറിഞ്ഞുകൊണ്ടാണോ? ബഹുമാന്യരായ ജോണി ലൂക്കോസും എം. ജി. രാധാകൃഷ്ണനും ഉണ്ണിബാലകൃഷ്ണനുമൊക്കെ ഇതിനോടു യോജിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവർ ഇക്കാര്യം ജനങ്ങളോട് തുറന്നുപറയണം.

മാധ്യമങ്ങളുടെ കരപരിലാളന ആവോളം ഏറ്റുവാങ്ങിയല്ല കേരളത്തിൽ സംഘപരിവാർ സംഘടനകൾ വളർന്നുവന്നത്. ഒരു കാര്യം എല്ലാവരും ഓർക്കുന്നത് നല്ലത്. ഈ തിട്ടൂരമൊന്നും അംഗീകരിക്കാത്ത നട്ടെല്ല് എ. കെ. ജി സെന്ററിൽ പണയം വെക്കാത്ത നൂറുകണക്കിന്‌ മാധ്യമപ്രവർത്തകർ ഈ കേരളത്തിലുണ്ട്. അവരാരും ഈ അനീതി അംഗീകരിക്കില്ല. ജനങ്ങളാണ് പരമാധികാരികൾ. ജനങ്ങളിൽ വിവരങ്ങളെത്തിക്കാനുള്ള അനേകം മാർഗ്ഗങ്ങളിലൊന്നു മാത്രമായി ഇന്ന് ദൃശ്യമാധ്യമങ്ങൾ ചുരുങ്ങിയിട്ടുണ്ട്. ഒറ്റപ്പെടുത്താനും അപമാനിക്കാനും രാഷ്ട്രീയതീരുമാനമെടുത്താൽ ഞങ്ങൾക്ക് അതൊരു പുതിയ വെല്ലുവിളി കൂടി വന്നിരിക്കുന്നു എന്നു മാത്രമേയുള്ളൂ. ഏതായാലും ആത്മാഭിമാനം പണയപ്പെടുത്തി പിറകെ വരില്ല.

വാർത്തകൾ ഉണ്ടാവുന്നതാണ്. അതിനെ തമസ്കരിക്കാൻ അധികകാലം ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ശബരിമല പ്രക്ഷോഭം. സവർക്കറുടെ വാക്കുകളാണ് ഈ കാര്യത്തിൽ ഞങ്ങളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. " നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കിൽ നിങ്ങളെക്കൂടാതെ, നിങ്ങളെതിർത്താൽ നിങ്ങളെ ചെറുത്തുകൊണ്ട്". ചരൈവേതി ചരൈവേതി....
എന്നും കെ സുരേന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends