രണ്ട് ദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് 3.35 കോടി നഷ്ടം. നൂറോളം ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ അക്രമങ്ങളില്‍ കെ.എസ്.ആര്‍.ടി.സിക്ക് 3.35 കോടി രൂപയുടെ നഷ്ടമുണ്ടായി. 100 ബസുകള്‍ ഹര്‍ത്താലുനുകൂലികള്‍ തകര്‍ത്തു. ഈ തുക ഈടാക്കുന്നതിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകളുടെ ബാങ്ക് അക്കൗണ്ട് വിവരം ശേഖരിച്ച് പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് എം.ഡി ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു.
ഒന്നരക്കോടി രൂപ വിലയുള്ള സ്‌കാനിയയും എ.സി ചില്‍ ബസും അക്രമത്തിന് ഇരയായി. ജീവനക്കാര്‍ക്ക് പരിക്കുപറ്റിയ സംഭവങ്ങളും ഉണ്ടായി.
"
https://www.facebook.com/Malayalivartha



























