കോഴിക്കോട് മിഠായിത്തെരുവില്‍ രണ്ട് കടകള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമം, സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

കോഴിക്കോട് മിഠായിത്തെരുവില്‍ രണ്ട് കടകള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമം. അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള തങ്കം റെഡിമെയ്ഡ്‌സും മോഹന്‍ദാസിന്റെ പേരിലുള്ള എ. ശങ്കരന്‍ ഫാന്‍സി ഷോപ്പുമാണ് അഗ്‌നിക്കിരയാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. രണ്ട് കടകളുടേയും ഷട്ടറിന്റെ അകത്തേക്ക് തീ പടര്‍ന്നിട്ടുണ്ട്. തങ്കം റെഡിമെയ്ഡ്‌സിന്റെ മുമ്പിലുള്ള മാറ്റും താഴുകളും പൂര്‍ണമായും കത്തി നശിച്ചു. കട തുറക്കാന്‍ എത്തിയ ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്.
സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. പുലര്‍ച്ചെ മൂന്നിനും നാലിനും ഇടക്കാവാം സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നു മണിവരെ പോര്‍ട്ടര്‍മാര്‍ കടക്ക് സമീപം ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയത്ത് പൊലീസ് വാഹനത്തിലും നടന്നും കടക്ക് മുന്നിലൂടെ പെട്രോളിങ് നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം.
കോഴിക്കോട് അസിസ്റ്റന്റ് കമീഷണറും െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുകയാണ്.
https://www.facebook.com/Malayalivartha



























