ഈ ദ്രോഹം ആളിപ്പടര്‍ന്ന് നമ്മളെ നശിപ്പിക്കും, ഇന്ത്യയ്ക്ക് ഒരു മതമേയുള്ളുവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്ന ദിനം വരും: താരങ്ങളെല്ലാം വാ തുറക്കാന്‍ പേടിച്ചിരിക്കുമ്പോള്‍ മാസ്സായി അജു വര്‍ഗ്ഗീസ്

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ കേരളം കലാപഭൂമിയായ പശ്ചാത്തലത്തില്‍ അജുവര്‍ഗീസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറല്‍. നിലവിലെ സംസ്ഥാനത്തിന്റെ അവസ്ഥയും വര്‍ത്തമാന രാഷ്ട്രീയ സാഹചര്യവും വ്യക്തമാക്കുന്നതാണ് അജുവിന്റെ വിഡിയോയെന്നാണ് ആരാധകരുടെ കമന്റുകള്‍.
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം കാലാപാനിയിലെ രംഗമാണ് അജു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് മോഹന്‍ലാല്‍ പറയുന്ന സംഭാഷണം കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. മറ്റു താരങ്ങളൊന്നും കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യാതൊരു വിധത്തിലും പ്രതികരിക്കാതിരിക്കുമ്പോഴാണ് ധൈര്യപൂര്‍വ്വം അജുവിന്റെ നിലപാട് വ്യക്തമാക്കലെന്നതും ശ്രദ്ധേയം.
'നിങ്ങള്‍ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വാതന്ത്ര്യം കിട്ടിയാലും പുരോഗമിക്കാന്‍ പാടില്ല എന്ന ഫ്യൂഡല്‍ കോംപ്ലക്‌സ്. അതിനാണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസിയുടെ പേരില്‍ മതവൈരാഗ്യത്തിന്റെ വിത്തുകള്‍ ഇന്നേ പാകിയിട്ടുള്ളത്. പക്ഷേ, ഇന്ന് നിങ്ങള്‍ ഈ ചെയ്യുന്ന ദ്രോഹം നാളെ ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയാലും ആളിപ്പടരും. അത് രാജ്യത്തെ നശിപ്പിക്കും. പക്ഷേ ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ എന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കുന്ന ഒരു ദിനം വരും. അതാണ് രാജ്യസ്‌നേഹം' എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നത്. അജു വര്‍ഗീസ് പങ്കുവെച്ച് ഈ സീന്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
https://www.facebook.com/Malayalivartha



























