സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു: നടിയുടെ പരാതിയില്‍ പ്രമുഖ നിര്‍മ്മാതാവ് കുടുങ്ങി

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ നിര്‍മ്മാതാവിനെതിരെ കേസ് മുറുകുന്നു. നിര്‍മ്മാതാവിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. യുവതിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ് ഇതിനു ശേഷം കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കും.
പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും വരും ദിവസങ്ങളില്‍തന്നെ നിര്‍മാതാവില്‍ നിന്ന് വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. തൃശൂര്‍ സ്വദേശിനിയായ 25-കാരിയാണ്, നിരവധി മലയാള സിനിമകള്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാതാവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.
2017 കാലഘട്ടത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് കത്രിക്കടവിലെ ഫ്‌ലാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രാഥമിക അന്വേഷണം നടത്തിയാലെ വിശദമായ വിവരങ്ങള്‍ ലഭ്യമാകൂവെന്നും കൊച്ചി നോര്‍ത്ത് പൊലീസ് അറിയിച്ചു.
പരാതി ഒതുക്കിതീര്‍ക്കാന്‍ അണിയറയില്‍ ശക്തമായ നീക്കങ്ങളാണ് നടന്നത്. എന്നാല്‍ യുവതി പരാതിയില്‍ ഉറച്ചുനിന്നതോടെയാണ്, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ പൊലീസിനെ നിര്‍ബന്ധിതമാക്കിയത്. ഇതോടെ അനുനയ നീക്കം പൊളിയുകയായിരുന്നു.
https://www.facebook.com/Malayalivartha



























