'ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്- ഹര്‍ത്താലനുകൂലികൾ തകര്‍ത്ത ബസുകളുമായി കെ.എസ്.ആര്‍.ടി.സിയുടെ വിലാപ യാത്ര

ഹര്‍ത്താലുകൂലികള്‍ തകര്‍ത്ത ബസുകളുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തില്‍ പ്രതീകത്മക വിലാപയാത്ര നടത്തി. 'ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്' എന്നെഴുതിയ ബാനര്‍ ബസില്‍ കെട്ടിയായിരുന്നു പ്രകടനം.
കിഴക്കേകോട്ട ട്രാന്‍സ്പോര്‍ട്ട് ഭവന്റെ മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം ആയുര്‍വേദ കോളേജ് ജംഗ്ഷനില്‍ അവസാനിച്ചു. ജനത്തിന്റെ മനസാക്ഷി ഉണര്‍ത്തനാണ് വിലാപയാത്ര നടത്തുന്നതെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.ഇത്തവണ ചില്‍ബസിനു നേരെ വരെ കല്ലേറുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























