അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ നടന്ന ബോംബാക്രമണം; ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ നടന്ന ബോംബാക്രമണം. ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് 12 മണിയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ആക്രമണം നടത്തി കടന്നുകളയുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമെല്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കടയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























